< Back
Bahrain

Bahrain
ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ മനാമ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു
|21 Nov 2022 4:52 PM IST
ബഹ്‌റൈനിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിന്റെ രണ്ടാമത്തെ ബ്രാഞ്ച് മനാമയിൽ പ്രവർത്തനമാരംഭിച്ചു. ഡിസ്‌കവർ ഇസ്ലാം ബോർഡ് ഓഫ് ട്രസ്റ്റി അംഗം ഡോ. ഇസ ജാസിം അൽ മുതവ ഉദ്ഘാടനം നിർവഹിച്ചു.
ഡിസംബർ 16നാണ് മുഖ്യ ഉദ്ഘാടനം നടക്കുക. മാനേജിങ് ഡയരക്ടർ കെ.ടി മുഹമ്മദലി, മെഡിക്കൽ ഡയരക്ടർ ഡോ. അക്ബർ മുഹ്‌സിൻ, ജനറൽ മാനേജർ ഷമീർ പൊട്ടച്ചോല എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പാലസ് റോഡിൽ അഷ്‌റഫ്‌സിനും അൽ ബറക്ക സ്‌പോർട്‌സ് ഷോറൂമിനും സമീപത്താണ് പുതിയ മെഡിക്കൽ സെന്റർ പ്രവർത്തിക്കുന്നത്.
ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, എസ്.ജി.പി.ടി, ഡോക്ടർ കൺസൽട്ടേഷൻ എന്നിവ സൗജന്യമായി നൽകും. 2016 ഡിസംബറിലാണ് ദാർ അൽ ശിഫാ മെഡിക്കൽ സെന്ററിന്റെ ആദ്യ ബ്രാഞ്ച് ഹിദ്ദിൽ പ്രവർത്തനമാരംഭിച്ചത്.