< Back
Bahrain

Bahrain
ശസ്ത്രക്രിയയെ തുടർന്ന് മരണം; എൻ.എച്ച്.ആർ.എ അന്വേഷണം നടത്തും
|9 Jun 2023 4:41 PM IST
ബഹ്റൈനിൽ ശസ്ത്രക്രിയയെ തുടർന്ന് യുവാവ് മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് നാഷണൽ ഹെൽത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
സ്വകാര്യ ആശുപത്രികളിലൊന്നിലാണ് യുവാവിനെ ശസ്ത്രക്രിയ നടത്തിയത്. മരണത്തിന് പിന്നിൽ ചികിൽസാ പിഴവാണെന്ന് ആരോപിച്ച് യുവാക്കളുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ചികിൽസാ പിഴവ് അന്വേഷിക്കുന്ന സാങ്കേതിക സമിതി ഇക്കാര്യത്തിലാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.