< Back
Bahrain

Bahrain
ബഹ്റൈനിൽ മഴക്കെടുതി ബാധിച്ചവർക്ക് സഹായം വിതരണം ചെയ്തു
|9 Feb 2022 7:35 PM IST
ബഹ്റൈനിൽ മഴക്കെടുതി ബാധിച്ചവർക്ക് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സഹായം വിതരണം ചെയ്തു. യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് സഹായം വിതരണം ചെയ്തത്.
സഹായം അനുവദിച്ച് ഉത്തരവിട്ട ആർ.എച്ച്.എഫ് ഓണററി ചെയർമാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും അതിന് പിന്തുണ നൽകുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
പ്രയാസപ്പെടുന്നവർക്ക് താങ്ങും തണലുമായി നിൽക്കാൻ ആർ.എച്ച്.എഫിന് സാധിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.