< Back
Bahrain

Bahrain
ബഹ്‌റൈനില്‍ എയർപോർട്ട് വഴി ലഹരിക്കടത്ത്: പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി
|19 Jan 2022 8:15 PM IST
എയർപോർട്ട് വഴി ലഹരിക്കടത്തിന് ശ്രമിച്ച കേസിൽ പിടിയിലായിരുന്ന പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായതായി മുഹറഖ് ഗവർണറേറ്റ് പബ്ലിക് പ്രൊസിക്യൂട്ടർ വ്യക്തമാക്കി.
4.100 കിലോഗ്രാം ലഹരി വസ്തുക്കളാണ് എയർപോർട്ടിൽ നിന്നും നാർക്കോട്ടിക് സെൽ പിടി കൂടിയിരുന്നത്. ഇത് ഏറ്റുവാങ്ങുന്നതിന് എയർപോർട്ടിയിലെത്തിയിരുന്ന ആളെയും കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റകൃത്യത്തിൽ പങ്കാളികളായ മറ്റുള്ളവരുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പ്രതികൾ ഏഷ്യൻ വംശജരാണ്.