< Back
Bahrain

Bahrain
മയക്കുമരുന്ന് കച്ചവടം; പ്രതിയുടെ 10 വർഷ തടവ് ശിക്ഷ ശരിവച്ചു
|23 March 2022 10:08 AM IST
ബഹ്റൈനിൽ മയക്കുമരുന്ന് കച്ചവടം ചെയ്ത കേസിലെ ഏഷ്യക്കാരനായ പ്രതിക്ക് 10 വർഷം തടവും 5,000 ദിനാർ പിഴയും വിധിച്ചിരുന്ന ശിക്ഷ റിവിഷൻ കോടതി ശരിവച്ചു.
വിപണനം നടത്തുന്നതിനായി സൂക്ഷിച്ച മരിജുവാന എന്ന മയക്കുമരുന്നാണ് പ്രതിയിൽ നിന്നും കണ്ടെത്തിയിരുന്നത്. അതിനെ തുടർന്നാണ് നേരത്തെ കോടതി ശിക്ഷ വിധിച്ചത്.
എന്നാൽ പ്രതിയുടെ അഭിഭാഷകൻ ശിക്ഷയിൽ ഇളവ് തേടി റിവിഷൻ ഹരജി ഫയൽ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റിവിഷൻ കോടതി ശിക്ഷ സ്ഥിരപ്പെടുത്തിയത്.