< Back
Bahrain

Bahrain
ഇഷ്ട വാഹന നമ്പറുകൾക്കായി ഇ-ലേലം; പ്രവാസികൾക്കും പങ്കെടുക്കാം
|15 Aug 2023 3:37 PM IST
വാഹനങ്ങളുടെ ഇഷ്ട നമ്പറുകൾ നേടാൻ സുവർണാവസരം. ബഹ്റൈൻ ഹോൾഡിങ് കമ്പനിയുടെ കീഴിലുള്ള മസാദ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ വഴിയാണ് നമ്പറുകൾക്കായി അപേക്ഷിക്കാൻ സാധിക്കുക.
ഇതിനാവശ്യമായ ലേലത്തുകയും രേഖപ്പെടുത്തേണ്ടതുണ്ട്. ഏറ്റവും കൂടുതൽ സംഖ്യ ഓഫർ ചെയ്യുന്നവർക്കാണ് നമ്പറുകൾ അനുവദിക്കുക. 670000, 677777, 676767, 677776 തുടങ്ങി ഫാൻസി നമ്പറുകളും മറ്റ് ആകർഷണീയ നമ്പറുകളുമാണ് അനുവദിക്കുക.
സെപ്റ്റംബർ 30 വരെയാണ് ക്വട്ടേഷൻ നൽകാൻ അവസരം. ബഹ്റൈനിലുള്ള പ്രവാസികൾക്കടക്കം ആർക്കും ഇതിൽ പങ്കാളികളാകാമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു