< Back
Bahrain
എനര്‍ജി ഡ്രിങ്കുകള്‍ അപകടകരമെന്ന്    ജി.സി.സി ആരോഗ്യ കൗണ്‍സില്‍
Bahrain

എനര്‍ജി ഡ്രിങ്കുകള്‍ അപകടകരമെന്ന് ജി.സി.സി ആരോഗ്യ കൗണ്‍സില്‍

Web Desk
|
12 Jun 2022 9:16 PM IST

എനര്‍ജി ഡ്രിങ്കുകള്‍ പ്രമേഹത്തിനും ഹൃദയരോഗങ്ങള്‍ക്കും കാരണമാകുമെന്ന് ജി.സി.സി ആരോഗ്യ കൗണ്‍സില്‍ വ്യക്തമാക്കി. വിവിധ തരം എനര്‍ജി ഡ്രിങ്കുകളാണ് മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. ഇവയൊന്നും തന്നെ ആരോഗ്യദായകമല്ലെന്ന് മാത്രമല്ല, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നുമാണ് വിശദീകരണം.

വലിയ അളവില്‍ കഫീന്‍ അടങ്ങിയിട്ടുളള ഇവ അകത്തു ചെന്നാല്‍ തലകറക്കമുണ്ടാകും. കൂടാതെ പ്രമേഹത്തിന് കാരണമാവുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. കുട്ടികളിലും കൗമാരക്കാരിലും ഞരമ്പ് വീക്കത്തിനും ആമാശയ രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഇവയുടെ തുടര്‍ച്ചയായ ഉപയോഗം മയക്കുമരുന്ന് ഉപയോഗത്തിലേക്കും വഴിവെക്കാന്‍ സാധ്യതയുണ്ട്. ഇവയുടെ ഉപയോഗം ഒഴിവാക്കുന്നതിന് ബോധവല്‍ക്കരണം ആവശ്യമാണെന്നും കൗണ്‍സില്‍ വ്യക്തമാക്കി.


Similar Posts