< Back
Bahrain
ബഹ്‌റൈനില്‍ പ്രായമായവര്‍ക്കുള്ള ഡയപ്പറുകളുടെയും ഷീറ്റുകളുടെയും ലഭ്യത ഉറപ്പാക്കും
Bahrain

ബഹ്‌റൈനില്‍ പ്രായമായവര്‍ക്കുള്ള ഡയപ്പറുകളുടെയും ഷീറ്റുകളുടെയും ലഭ്യത ഉറപ്പാക്കും

Web Desk
|
23 Jan 2022 7:53 PM IST

പ്രായമായവര്‍ക്ക് ഹെല്‍ത് സെന്‍ററുകളിലൂടെ നല്‍കിക്കൊണ്ടിരിക്കുന്ന ഡയപ്പറുകളുടെയും ഷീറ്റുകളുടെയും ലഭ്യത ഉറപ്പാക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവ ലഭ്യമല്ലെന്നുള്ള പരാതി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തത്തെിയത്. ഒരു വര്‍ഷത്തിലേറെയായി പ്രായമായര്‍ക്കാവശ്യമായ വസ്തുക്കള്‍ ലഭിക്കാറില്ലെന്നായിരുന്നു പരാതി.

എന്നാല്‍ ഇവ ആവശ്യത്തിന് ലഭ്യമാക്കുന്നതിന് ഹെല്‍ത് സെന്‍ററുകളുമായി കോര്‍ഡിനേറ്റ് ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ആവശ്യം കൂടുതലാവുകയും വ്യത്യസ്ത വലിപ്പത്തില്‍ പ്രായമായവര്‍ക്കുള്ള ഡയപ്പറുകള്‍ ലഭ്യമാവാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത് ഇറക്കുമതി ചെയ്യുന്ന ലോക്കല്‍ കമ്പനികളുടെ പക്കല്‍ സ്റ്റോക്ക് ലഭ്യമല്ലാത്തതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ പ്രായമായവര്‍ക്കാവശ്യമായ വസ്തുക്കളില്‍ മിക്കതും ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റോക്കുണ്ട്. ഇവ ഹെല്‍ത് സെന്‍ററുകള്‍ക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതായും അധികൃതര്‍ വിശദീകരിച്ചു.

Similar Posts