< Back
Bahrain

Bahrain
ബില്ലുകളിലെ തെറ്റ്; കുറ്റക്കാരായ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് ബഹ്‌റൈൻ
|25 Dec 2022 12:58 AM IST
ബിൽ തയാറാക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്ന കമ്പനിയെ പ്രസ്തുത കരാറിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്
ബഹ് റൈനിൽ വൈദ്യുതി, ജല ബില്ലുകളിലെ തെറ്റുകളുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളെ തുടർന്ന് കുറ്റക്കാരായ കമ്പനിക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബിൽ തയാറാക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്ന കമ്പനിയെ പ്രസ്തുത കരാറിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
വൈദ്യുതി ബില്ലിൽ ഭീമമായ വർധനവ് വന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. പരാതികൾ പരിശോധിച്ച് ഉചിത നടപടികൾ കൈക്കൊള്ളുമെന്നും അധിക്യതർ അറിയിച്ചു