< Back
Bahrain

Bahrain
ബഹ്റൈനിൽ ആരാധനാലയങ്ങളിൽ ഇളവുകൾ പൂർണ രൂപത്തിലേക്ക്
|11 Feb 2022 3:46 PM IST
മാസ്ക് ധരിക്കൽ നിർബന്ധമാണ്
ബഹ്റൈനിൽ ഫെബ്രുവരിൽ 15 മുതൽ ഗ്രീൻ ലെവൽ നടപ്പിലാക്കുവാനുള്ള പുതിയ തീരുമാനത്തിന്‍റെ വെളിച്ചത്തിൽ ആരാധനാലയങ്ങളുടെ പ്രവർത്തനം പൂർവ സ്ഥിതിയിലേക്ക് ആക്കാൻ നീതിന്യായ, ഇസ്ലാമിക, ഔഖാഫ് മന്ത്രാലയം തീരുമാനിച്ചു.
പള്ളികളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ ഷീൽഡ് നിർബന്ധമില്ല. സാമൂഹിക അകലം പാലിക്കാതെ ആരാധനകൾ നിർവഹിക്കുകയും ചെയ്യാം. എന്നാൽ മാസ്ക് ധരിക്കൽ നിർബന്ധമാണ്.