< Back
Bahrain

Bahrain
ബഹ്റൈനിലെ സൽമാബാദിൽ ലൈസൻസില്ലാതെ വീട്ടിൽ ചികിത്സ നടത്തുകയായിരുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ
|23 Oct 2025 7:16 PM IST
ഇയാളിൽ നിന്ന് അംഗീകാരമില്ലാത്ത മരുന്നുകളും കണ്ടെത്തി
മനാമ: ബഹ്റൈനിലെ സൽമാബാദിൽ ലൈസൻസില്ലാതെ വീട്ടിൽ ചികിത്സ നടത്തിയതിന് വ്യാജ ഡോക്ടർ പിടിയിലായി. 49 കാരനായ പ്രതി വീട്ടിൽ വെച്ച് രോഗികൾക്ക് അനധികൃതമായി ചികിത്സാ സേവനങ്ങൾ നൽകിയതായും, പരിശോധനയിൽ അംഗീകാരമില്ലാത്ത മരുന്നുകളുടെ ശേഖരം കണ്ടെത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൈസൻസില്ലാതെ ചികിത്സ നടത്തുന്നുവെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.