< Back
Bahrain

Bahrain
ബഹ്‌റൈനിൽ ഇഷ്ട നമ്പരുകൾ ഓൺലൈൻവഴി ലേലത്തിന്
|28 Aug 2022 4:45 PM IST
ബഹ്‌റൈനിൽ വാഹനങ്ങളുടെ 500ലേറെ ഇഷ്ട നമ്പരുകൾ ലേലത്തിന് വയ്ക്കാൻ തീരുമാനിച്ചതായി മസാദ് കമ്പനി അറിയിച്ചു. 66 മുതൽ തുടങ്ങുന്ന പുതിയ നമ്പരുകളാണ് ലേലത്തിൽ വയ്ക്കുന്നത്.
ഓരോ നമ്പരുകൾക്കും നിർണിത മൂല്യമാണ് കണക്കാക്കിയിട്ടുള്ളത്. അറേബ്യൻ ഓക്ഷൻ വെബ്‌സൈറ്റ് വഴി നമ്പരുകൾ ബുക്ക് ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻവഴി നടക്കുന്ന ലേലത്തിൽ നിരവധി പേർ ഇഷ്ട നമ്പരിനായി രംഗത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.