< Back
Bahrain

Bahrain
സാമ്പത്തിക തട്ടിപ്പ്; ടെലികോം കമ്പനി മാനേജർ റിമാന്‍റിൽ
|4 March 2022 5:00 PM IST
ബഹ്‌റൈനില്‍ 99,000 ദിനാറിന്‍റെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ടെലികോം കമ്പനി മാനേജർ റിമാന്‍റിൽ. ജി.സി.സി പൗരന്‍റെ ഉടമസ്ഥതയിലുള്ള ടെലികമ്യൂണിക്കേഷൻ കമ്പനിയുടെ ബഹ്റൈനി മാനേജറാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി തെളിഞ്ഞത്.
പ്രതിയെ മൂന്ന് വർഷം തടവിന് ലോവർ ക്രിമിനൽ കോടതി വിധിച്ചു. തട്ടിപ്പ് നടത്തിയ 99,257,55 ദിനാർ കമ്പനിക്ക് തിരികെ നൽകാനും കോടതി വിധിയുണ്ട്. കമ്പനിയുടെ പണം സ്വന്തം കസ്റ്റഡിയിൽ സൂക്ഷിക്കുകയും അത് തിരികെ ഒടുക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി പരാതിയുമായി മുന്നോട്ടു പോയത്.
കമ്പനിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് വിവിധ തട്ടിപ്പുകളാണ് ഇയാൾ നടത്തിയിരുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്.