< Back
Bahrain
സാമ്പത്തിക തട്ടിപ്പ്; ബഹ്‌റൈനിൽ   രണ്ട് ഏഷ്യൻ വംശജർ പിടിയിൽ
Bahrain

സാമ്പത്തിക തട്ടിപ്പ്; ബഹ്‌റൈനിൽ രണ്ട് ഏഷ്യൻ വംശജർ പിടിയിൽ

Web Desk
|
24 Aug 2022 4:34 PM IST

ബഹ്‌റൈനിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് ഏഷ്യൻ വംശജരെ പിടികൂടിയതായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. 65കാരിയായ സ്വദേശി വനിതയെ ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് ഫോണിൽവിളിച്ച് 5,000 ദിനാർ അവരുടെ അക്കൗണ്ടിൽനിന്ന് കൈക്കലാക്കുകയായിരുന്നു.

ഇതിനെ തുടർന്ന് ഇവർ പൊലീസിൽ പരാതിപ്പെടുകയും പ്രതികളെ പിടി കൂടുന്നതിന് പ്രത്യേക ഫോഴ്‌സ് രൂപവത്കരിക്കുകയും ചെയ്തിരുന്നു. ഇവരുടെ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ വലയിലാക്കിയത്. ബാങ്കുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേശിച്ചുവരുന്ന ഫോൺ കോളുൾക്ക് മറുപടി നൽകരുതെന്നും തട്ടിപ്പിൽ കുടുങ്ങരുതെന്നും അധികൃതർ പൊതുജനങ്ങളെ അറിയിച്ചു.

അക്കൗണ്ടിൽനിന്ന് പണം പോയ ഉടനെ തട്ടിപ്പിനരയായ സ്ത്രീ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്തിരുന്നു. ഇത്തരം കേസുകളിൽ തട്ടിപ്പ് ബോധ്യമായാൽ ബാങ്ക് അധികൃതരെ ബന്ധപ്പെട്ട് ഇടപാടുകൾ മരവിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തെ 992 എന്ന ഹോട്ട്‌ലൈൻ നമ്പരിലും ബന്ധപ്പെടാവുന്നതാണ്. പ്രതികളെ നിയമ നടപടികൾക്കായി റിമാന്റ് ചെയ്തു.

Similar Posts