< Back
Bahrain
boat capsize
Bahrain

ബോട്ട് മറിഞ്ഞ് കടലിൽ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി

Web Desk
|
22 May 2023 7:46 AM IST

ബഹ്‌റൈനിൽ ബോട്ട് മറിഞ്ഞ് കടലിൽ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് അധികൃതർ വ്യക്തമാക്കി. രണ്ട് സംഭവങ്ങളിലായാണ് അഞ്ച് പേർ കടലിൽ വീണത്. ജിസ്‌റുദ്ദാറിനടുത്ത് നടന്ന അപകടത്തെ തുടർന്ന് അതിലുണ്ടായിരുന്ന ഒരാളാണ് കോസ്റ്റ് ഗാർഡിനെ വിളിച്ച് സഹായം ചോദിച്ചത്.

ഉടൻ തന്നെ സംഭവ സ്ഥലത്ത് കുതിച്ചെത്തിയ കോസ്റ്റ് ഗാർഡ് അധികൃതർ അഞ്ച് പേരെയും രക്ഷിക്കുകയും ഇവരുടെ ബോട്ട് കരയിൽ വലിച്ചു കയറ്റുകയും ചെയ്തു. കടലിൽ പോകുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും വേണമെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു.

Similar Posts