< Back
Bahrain
യുവതികളെ ഹോട്ടലില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ ബഹ്‌റൈനില്‍ അഞ്ച് പ്രതികള്‍ പിടിയില്‍
Bahrain

യുവതികളെ ഹോട്ടലില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ ബഹ്‌റൈനില്‍ അഞ്ച് പ്രതികള്‍ പിടിയില്‍

Web Desk
|
6 Jan 2022 6:23 PM IST

യുവതികളെ ഹോട്ടലില്‍ ബന്ധിക്കുകയും അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ബഹ്‌റൈനില്‍ അഞ്ച് പ്രതികള്‍ പിടിയില്‍. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.

രാജ്യത്തെ ഒരു എംബസിയില്‍ നിന്നാണ് ഇത് സംബന്ധിച്ച് പരാതി പൊലീസിന് ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉപഭോക്താക്കളില്‍ നിന്നും പണം വാങ്ങി യുവതികളെ ഉപയോഗിച്ച് അനാശാസ്യത്തിന് ഉപയോഗിച്ചിരുന്നതെന്ന് കണ്ടത്തെി.

ഇവരുടെ സ്വാതന്ത്ര്യം തടയുകയും പുറത്ത് പോകാന്‍ സമ്മതിക്കാതിരിക്കുകയും അനാശാസ്യ പ്രവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. ഇരകളെ അഭയ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Similar Posts