< Back
Bahrain

Bahrain
ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലിന് ബഹ്‌റൈനിൽ സ്വീകരണം നൽകി
|31 Aug 2022 11:52 AM IST
ബഹ്‌റൈനിലെത്തിയ ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലിന് സ്വീകരണം നൽകി. എട്ടുനോമ്പ് ആചരണത്തിനും വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും കൺവൻഷനുകൾക്കും നേതൃത്വം നൽകാനായാണ് അദ്ദേഹം ബഹ്‌റൈനിലെത്തിയത്.
സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. റോജൻ പേരകത്ത്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ജോസഫ് വർഗീസ്, വി.കെ എൽദോ, പി.എം ബൈജു, ഷാജ് ജോബ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.