< Back
Bahrain

Bahrain
ആശൂറ പരിപാടികളിൽ പങ്കെടുക്കുന്നതിന് ബഹ്‌റൈനിൽ സൗജന്യ ഷട്ടിൽ ബസ് സർവീസ്
|15 July 2024 9:32 PM IST
ഗതാഗതക്കുരുക്ക് കുറക്കുന്നതിനും വേഗത്തിൽ ആളുകൾക്ക് പരിപാടികൾ നടക്കുന്ന സ്ഥലത്തെത്തുന്നതിനും ബസ് സർവീസ് സഹായകമാകും
മനാമ: ആശൂറ പരിപാടികളിൽ പങ്കെടുക്കുന്നതിന് വിവിധ പ്രദേശങ്ങളിൽ നിന്ന് സൗജന്യ ഷട്ടിൽ സർവീസ് ഏർപ്പെടുത്തുമെന്ന് ജഅ്ഫരീ വഖ്ഫ് കൗൺസിൽ വ്യക്തമാക്കി. മുഹറം ഏഴ് മുതൽ 10 വരെ വരെയാണ് സർവീസുകളുണ്ടാവുക. വൈകിട്ട് ആറ് മുതൽ വെളുപ്പിന് മൂന്ന് വരെ ആറിടങ്ങളിൽ സർവീസുണ്ടാകും.
ആശൂറ പരിപാടികൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കാൻ നിർദേശം നൽകിയ ഭരണാധികാരികൾക്കും ആഭ്യന്തര മന്ത്രിക്കും ജഅ്ഫരീ വഖ്ഫ് കൗൺസിൽ ചെയർമാൻ പ്രത്യേകം നന്ദി അറിയിച്ചു. ജിദ് ഹഫ്‌സ്, ബിലാദുൽ ഖദീം, ബുർഹാമ, സൽമാനിയ, ഗഫൂൾ എന്നിവിടങ്ങളിൽ നിന്നായിരിക്കും ബസ് സർവീസുകൾ. ഗതാഗതക്കുരുക്ക് കുറക്കുന്നതിനും വേഗത്തിൽ ആളുകൾക്ക് പരിപാടികൾ നടക്കുന്ന സ്ഥലത്തെത്തുന്നതിനും ഇത്തരമൊരു സർവീസ് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.