< Back
Bahrain

Bahrain
ബിസിനസുകാരുടേയും നിക്ഷേപകരുടേയും കുടുംബങ്ങള്‍ക്കും ബഹ്‌റൈനില്‍ സൗജന്യ വിസ
|22 March 2022 5:48 PM IST
ഒരു മാസത്തേക്കാണ് സന്ദര്‍ശന വിസ ലഭിക്കുക
ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും പുറമേ, അവരുടെ കുടുംബങ്ങള്‍ക്കും കിങ് ഫഹദ് കോസ്‌വെ വഴി ബഹ്‌റൈനില്‍ സന്ദര്‍ശന വിസയില്‍ പ്രവേശിക്കുന്നത് സൗജന്യമാക്കിയതായി ആഭ്യന്തര മന്ത്രി ലഫ്. കേണല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ വ്യക്തമാക്കി.
ജി.സി.സി രാഷ്ട്രങ്ങളില്‍ റെസിഡന്റ് പെര്‍മിറ്റുള്ളവര്‍ക്കാണ് ഇതിന് അര്‍ഹത ലഭിക്കുക. ഒരു മാസത്തേക്കാണ് സന്ദര്‍ശന വിസ ലഭിക്കുക. ആവശ്യമുള്ളവര്‍ക്ക് ഒരു മാസത്തേക്ക് കൂടി സൗജന്യമായി ദീര്‍ഘിപ്പിച്ച് നല്‍കുകയും ചെയ്യും. ബിസിനസുകാരുടെയും നിക്ഷേപകരുടെയും കൂടെ യാത്ര ചെയ്യുന്ന സമയത്ത് മാത്രമാണ് കുടുംബങ്ങള്‍ക്ക് സൗജന്യ സന്ദര്‍ശന വിസ ലഭിക്കുകയെന്നും ഉത്തരവില്‍ പറയുന്നുണ്ട്.