< Back
Bahrain
ബഹ്‌റൈനിൽ പെൺകുട്ടിയെ കാണാതായ സംഭവം; ഒരാൾ അറസ്റ്റിൽ
Bahrain

ബഹ്‌റൈനിൽ പെൺകുട്ടിയെ കാണാതായ സംഭവം; ഒരാൾ അറസ്റ്റിൽ

Web Desk
|
18 Jan 2022 4:45 PM IST

ബഹ്റൈനിലെ ഈസാ ടൗണിൽ നിന്നും 14കാരിയായ സ്വദേശി പെൺകുട്ടി ഷഹദ് അൽ ഗല്ലാഫിനെ കാണാതായ സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി ദക്ഷിണ ഗവർണറേറ് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു. 31 വയസുള്ള സ്വദേശി യുവാവാണ് പിടിയിലായത്.

പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ചതിൽ ഇയാൾക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാൻ നടപടി സ്വീകരിച്ചു വരുന്നു.വെള്ളിയാഴ്ച മുതൽ കാണാതായ പെൺകുട്ടിയെ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപരവും ആരോഗ്യപരവുമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.

വെള്ളിയാഴ്​ച വൈകിട്ട്​ ആറ്​ മണിക്കാണ്​ കുട്ടി​െയ കാണാതായത്​. കുട്ടിയെ കണ്ടെത്താൻ ആഭ്യന്തരമന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ഊർജിതമായ ശ്രമം നടന്നിരുന്നു. സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുന്നു.

Similar Posts