< Back
Bahrain
ബഹ്‌റൈനില്‍ മികവുപുലര്‍ത്തിയ സര്‍ക്കാര്‍  സ്ഥാപനങ്ങള്‍ക്ക് ഗോള്‍ഡ് കാറ്റഗറി ബഹുമതി
Bahrain

ബഹ്‌റൈനില്‍ മികവുപുലര്‍ത്തിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 'ഗോള്‍ഡ്' കാറ്റഗറി ബഹുമതി

Web Desk
|
1 Jun 2022 9:20 AM IST

ബഹ്‌റൈനില്‍ മികവുപുലര്‍ത്തിയ 19 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ 'ഗോള്‍ഡ്' കാറ്റഗറി ബഹുമതി സമ്മാനിച്ചു.

രാജ്യത്തിന്റെ സമഗ്രമായ വികസന ലക്ഷ്യങ്ങള്‍ക്കനുസൃതമായി സേവന വിതരണത്തിലെ മികവും സുസ്ഥിരതയും കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. പൗരന്മാരുടെയും വിദേശികളുടെയും നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar Posts