< Back
Bahrain

Bahrain
ഗൾഫ് എയർ ഇറ്റലിയിലേക്കുള്ള സർവീസ് വർധിപ്പിക്കുന്നു
|8 Feb 2023 9:10 AM IST
ബഹ്‌റൈനിൽനിന്ന് ഇറ്റലിയിലേക്കുള്ള സർവീസ് വർധിപ്പിക്കുമെന്ന് ഗൾഫ് എയർ കമ്പനി വൃത്തങ്ങൾ അറിയിച്ചു. മാർച്ച് ആറ് മുതൽ ആഴ്ച തോറും ഏഴ് സർവീസുകളായാണ് വർധിപ്പിക്കുക.
മിലാനിലേക്ക് ബഹ്‌റൈനിൽ നിന്നും എല്ലാ ദിവസവും സർവീസുണ്ടാകുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ റോമിലേക്ക് ആഴ്ചയിൽ മൂന്നു സർവീസുകളായി വർധിക്കും. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് ബന്ധപ്പെട്ടവർ വിശദീകരിച്ചു.