< Back
Bahrain

Bahrain
ഗൾഫ് കപ്പ്; ബഹ്‌റൈന് വിജയത്തുടക്കം
|8 Jan 2023 7:19 PM IST
ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യു.എ.ഇയെ പരാജയപ്പെടുത്തി
ഇറഖിലെ ബസ്‌റയിൽ ആരംഭിച്ച ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ ബഹ്‌റൈന് വിജയത്തുടക്കം. ഗ്രൂപ് ബി മത്സരത്തിൽ യു.എ.ഇയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബഹ്‌റൈൻ പോരാട്ടവീര്യം തുടർന്നത്.
മത്സരത്തിന്റെ 60ാം മിനിറ്റിൽ കുമൈൽ അൽ അസ്‌വാദാണ് ബഹ്‌റൈനിനായി ആദ്യ ഗോൾ നേടിയത്. 77ാം മിനിറ്റിൽ ബഹ്‌റൈൻ രണ്ടാം ഗോളും നേടി. ഇഞ്ചുറി ടൈമിൽ സെബാസ്റ്റ്യൻ തഗ്ലിലാബാണ് യു.എ.ഇയുടെ ആശ്വാസ ഗോൾ നേടിയത്.