< Back
Bahrain
സെന്റ്‌ പീറ്റേഴ്സിൽ ഹാശാ ശുശ്രൂഷകൾക്ക് തുടക്കമായി
Bahrain

സെന്റ്‌ പീറ്റേഴ്സിൽ ഹാശാ ശുശ്രൂഷകൾക്ക് തുടക്കമായി

Web Desk
|
10 April 2022 2:18 PM IST

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ ഹാശാ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഓശാന പെരുന്നാൾ കൊണ്ടാടി.

ഇന്നലെ നടന്ന ഓശാന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. റോജൻ പേരകത്തും, ഫാ. സിബി തോമസും മുഖ്യ കർമികത്വം വഹിച്ചു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകുന്നേരം 7 മുതൽ 9 മണിവരെ ഹാശാ കൺവൻഷൻ നടക്കും.

കൺവൻഷന് ഫാ. സിബി തോമസ് നേതൃത്വം നൽകും. 13ന് ബുധനാഴ്ച്ച 6.30 മുതൽ പെസഹ ശുശ്രൂഷയും, 15ന് വെള്ളിയാഴ്ച്ച ദു:ഖവെള്ളി ശുശ്രൂഷകൾ രാവിലെ 7 മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജം ഹാളിലും, 16ന് ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ ഈസ്റ്റർ ശുശ്രൂഷകളും നടക്കും.

Related Tags :
Similar Posts