< Back
Bahrain

Bahrain
ബഹ്‌റൈനിലെ പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; കരാര്‍ ഒപ്പ് വച്ചു
|27 May 2022 3:09 PM IST
ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തി കരാര്‍ ഒപ്പ് വെച്ചു. യോന്‍ കമ്പനി പ്രതിനിധികളുമായി ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയാണ് ചര്‍ച്ച നടത്തി സഹകരണക്കരാറില്‍ ഒപ്പുവെച്ചത്.
എല്ലാവരുടെയും ആരോഗ്യ പരിരക്ഷ ഒരു പോലെ ഉറപ്പാക്കുന്നതിനാണ് ദേശീയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ ഘട്ടങ്ങളിലൂടെയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.