Bahrain

Bahrain
ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
|4 July 2024 4:48 PM IST
അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖാണ് മരിച്ചത്
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്‌റൈനിൽ നിര്യാതനായി. അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് (28) ആണ് മരിച്ചത്. ഇവാൻ അൽ ബഹ്‌റൈൻ കമ്പനിയിൽ എൻജിനീയറായിരുന്നു. മുഹറഖിലെ റൂമിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.
സഹപ്രവർത്തകർ വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് ബെഡിൽ മരിച്ച നിലയിൽ കണ്ടത്. ഒക്ടോബറിൽ വൈശാഖിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. 2019 മുതൽ ഇയാൾ ബഹ്‌റൈനിൽ ജോലി ചെയ്തു വരികയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടേയും ബഹ്‌റൈൻ പ്രതിഭയുടേയും നേതൃത്വത്തിൽ ചെയ്തു വരുന്നു.