< Back
Bahrain
Bahrain
ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി വിദ്യാർഥിനി മരിച്ചു
|7 April 2023 1:19 AM IST
പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്റൈൻ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സാറ റേച്ചൽ (14) ആണ് മരിച്ചത്.
മലയാളി വിദ്യാർഥിനി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്റൈൻ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സാറ റേച്ചൽ (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ചെറിയ നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞു വീണതോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.