< Back
Bahrain
രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം
Bahrain

രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം

Web Desk
|
21 Nov 2022 9:47 AM IST

കഴിഞ്ഞ ദിവസം നടന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം. പല ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പു തന്നെ ജനങ്ങൾ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. നേരത്തെ എത്തിയവരിൽ അധികവും പ്രായമായവരായിരുന്നു.

രണ്ടാം റൗണ്ടിൽ പ്രവേശിച്ചവരിൽ ഏറ്റവുമധികം വോട്ട് കിട്ടിയ സ്ഥാനാർഥികൾ വിജയ പ്രതീക്ഷയിലാണ്. മുഹറഖ് ഗവർണറേറ്റിലെ പല പോളിങ് ബൂത്തുകളിലും സമ്മതിദായകരുടെ നീണ്ടനിര കാണാമായിരുന്നു. ചില ബൂത്തുകളിൽ ചെറിയ പ്രശ്‌നങ്ങളുണ്ടായെങ്കിലും പൊതുവെ സമാധാനപരമായ പോളിങ്ങാണ് നടന്നത്. രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെ നടന്ന വോട്ടെടുപ്പിൽ വളരെ ആവേശപൂർവമാണ് ജനങ്ങൾ പങ്കാളികളായത്.

Similar Posts