< Back
Bahrain

Bahrain
മനുഷ്യക്കടത്ത്: അഞ്ച് പ്രതികൾക്ക് 10 വർഷം തടവ്
|2 March 2022 11:56 AM IST
ബഹ്റൈനിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിലെ അഞ്ച് പ്രതികൾക്ക് 10 വർഷം തടവിന് ഹൈ ക്രിമിനൽ കോടതി വിധി. 33 കാരനായ ബഹ്റൈനിയാണ് ഒന്നാം പ്രതി.
രണ്ട് മുതൽ നാല് വരെ പ്രതികൾ തയ്ലന്റ് വംശജരും അഞ്ചാം പ്രതി ബംഗ്ലാദേശിയുമാണ്. യുവതികളെ ബഹ്റൈനിലെത്തിക്കുകയും വിവിധ ഹോട്ടലുകളും ഫ്ലാറ്റുകളിലുമായി ഇവരെ താമസിപ്പിക്കുകയും അനാശാസ്യത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. ജോലിക്കെന്ന വ്യാജേനയാണ് യുവതികളെ ബഹ്റൈനിലെത്തിച്ചത്.