< Back
Bahrain
human trafficking by Bahrain women
Bahrain

മനുഷ്യക്കടത്ത്; ബഹ്‌റൈനിൽ രണ്ട് സ്ത്രീകളെ റിമാന്റ് ചെയ്തു

Web Desk
|
23 Feb 2023 4:59 PM IST

ബഹ്‌റൈനിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ റിമാന്റ് ചെയ്തു. ബഹ്‌റൈനിലെ വിദേശ എംബസികളിൽ നിന്നുള്ള പരാതി പ്രകാരമാണ് ഇവരെ പിടികൂടിയത്.

യുവതികളെ ജോലിക്കെന്ന പേരിൽ രാജ്യത്തെത്തിക്കുകയും അവരുടെ സ്വാതന്ത്ര്യം തടഞ്ഞ് അപ്പാർട്ട്‌മെന്റിൽ താമസിപ്പിക്കുകയും അനാശാസ്യത്തിന് നിർബന്ധിക്കുകയുമായിരുന്നു. രണ്ട് പേരെയും പിടികൂടി ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ കേസ് ഒന്നാം ക്രിമിനൽ കോടതി ഈ മാസം 26ന് പരിഗണിക്കും.

Similar Posts