< Back
Bahrain

Bahrain
ഹൂറ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ബുധനാഴ്ച
|23 Oct 2023 6:34 PM IST
50,000 ചതുരശ്ര അടി വിസ്തീർണവും രണ്ടു നിലകളിലായി ഭൂഗർഭ പാർക്കിങ് സൗകര്യത്തോടെയുമാണ് പുതിയ ഔട്ട്ലെറ്റ് സംവിധാനിച്ചിരിക്കുന്നത്
റിട്ടെയ്ൽ ഷോപ്പിങ് രംഗത്തെ അതികായരായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ശാഖ മനാമയുടെ ഹൃദയഭാഗത്ത് പ്രവർത്തനമാരംഭിക്കുന്നു.
ഹൂറ എക്‌സിബിഷൻ റോഡിലാണ് പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നത്. പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ 25നു ബുധനാഴ്ച രാവിലെ 10 മണിക്ക് ഉത്സവാന്തരീക്ഷത്തിൽ നടക്കും.
ഹൂറ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹൈപ്പർമാർക്കറ്റ് 50,000 ചതുരശ്ര അടി വിസ്തീർണവും രണ്ടു നിലകളിലായി ഭൂഗർഭ പാർക്കിങ് സൗകര്യത്തോടെയാണ് സംവിധാനിച്ചിരിക്കുന്നത്.
ആകർഷകമായ വിലയിൽ ഉൽപന്നങ്ങളുടെ മികച്ച ശ്രേണിയും ഉപഭോക്താക്കൾക്കായി ആകർഷകമായ ഉദ്ഘാടന ഓഫറുകളും ഡീലുകളും ഇവിടെ ലഭ്യമായിരിക്കും.