< Back
Bahrain

Bahrain
എൽ.എം.ആർ.എ പരിശോധനയിൽ നിയമവിരുദ്ധ തൊഴിലാളികൾ പിടിയിൽ
|9 Jan 2023 8:48 AM IST
ബഹ്‌റൈനിൽ നാഷണാലിറ്റി, പാസ്‌പോർട്ട് ആന്റ് റെസിഡന്റ്‌സ് അഫയേഴ്‌സ് അതോറിറ്റി, കാപിറ്റൽ പൊലീസ് ഡയരക്ടറേറ്റ് എന്നിവയുമായി സഹകരിച്ച് എൽ.എം.ആർ.എ നടത്തിയ പരിശോധനയിൽ നിയമ ലംഘകരായ വിദേശ തൊഴിലാളികൾ പിടിയിലായി.
വിവിധ വാണിജ്യ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമായിരുന്നു പരിശോധന. താമസ വിസ നിയമം, തൊഴിൽ നിയമം എന്നിവ ലംഘിച്ചവരാണ് പിടിയിലായവരിൽ അധികവുമെന്ന് എൽ.എം.ആർ.എ ഉദ്യോഗസ്ഥർ അറിയിച്ചു.