< Back
Bahrain
അപകടകരമായ രീതിയിൽ വാഹനമോടിച്ച   പ്രതിക്ക് തടവും നാടുകടത്തലും
Bahrain

അപകടകരമായ രീതിയിൽ വാഹനമോടിച്ച പ്രതിക്ക് തടവും നാടുകടത്തലും

Web Desk
|
1 Dec 2022 6:23 PM IST

അപകടകരമായ രീതിയിൽ വാഹനമോടിച്ചയാൾക്ക് ഒരു മാസം തടവും 100 ദിനാർ പിഴയും വിധിച്ച് ട്രാഫിക് കോടതി. കൂടാതെ ശിക്ഷാകാലാവധിക്ക് ശേഷം ഡ്രൈവറെ തിരിച്ചു വരാനാവാത്ത വിധം നാട്ടിലേക്ക് അയക്കാനും വിധിയുണ്ട്.

കഴിഞ്ഞ ദിവസം ഡ്രൈഡോക്ക് ഹൈവേയിൽ ബോധപൂർവം റെഡ് സിഗ്‌നൽ മുറിച്ചു കടന്ന ഏഷ്യൻ വംശജനായ ടാക്‌സി ഡ്രൈവർക്കെതിരെയാണ് നടപടി. ഡ്രൈവറെ റിമാന്റ് ചെയ്യാൻ പ്രൊസിക്യൂഷൻ നേരത്തെ ഉത്തരവിടുകയും അതിവേഗ കോടതിയിൽ കേസ് വിധി പറയാൻ മാറ്റുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഡ്രൈവർക്ക് ശിക്ഷ വിധിച്ചത്.

Similar Posts