< Back
Bahrain

Bahrain
സ്വന്തം വാഹനത്തിന് തീയിട്ട സംഭവം; ബഹ്‌റൈനിൽ പ്രതിക്ക് 10 വർഷം തടവ് ശിക്ഷ
|5 Sept 2022 4:57 PM IST
ബഹ്‌റൈനിൽ സ്വന്തം വാഹനം കത്തിക്കുകയും അതുവഴി മറ്റ് വാഹനങ്ങൾക്ക് കേടുപാട് ഉണ്ടാക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ 10 വർഷം തടവിന് വിധിച്ച് നാലാം ക്രിമിനൽ കോടതി.
റിഫയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിർത്തിയിട്ട കാറിന് തീയിട്ടതോടെ തൊട്ടടുത്തുണ്ടായിരുന്ന മൂന്ന് കാറുകളിൽ തീ പടരുകയായിരുന്നു. സമാനമായ കേസിൽ പ്രതി നേരത്തെയും പിടിയിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതോടെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.