< Back
Bahrain

Bahrain
ബഹ്റൈനില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ്; 287 പുതിയ പോസിറ്റീവ് കേസുകള്‍
|27 Dec 2021 4:51 PM IST
55 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്
ചെറിയ ഇടവേളയ്ക്കു ശേഷം രാജ്യത്ത് വീണ്ടും കോവിഡ് പോസിറ്റീവ് കേസുകളില്‍ വര്‍ധനവ്. 287 പുതിയ പോസിറ്റീവ് കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 55 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
പുതിയ പോസിറ്റീവ് കേസുകളില്‍ 74 പേര്‍ വിദേശ തൊഴിലാളികളും 162 പേര്‍ സമ്പര്‍ക്ക ബാധിതരും 51 പേര്‍ യാത്രയിലൂടെ രോഗബാധിതരായവരുമാണ്.
55 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്ത് രോഗവിമുക്തരായവരുടെ എണ്ണം എണ്ണം 276,863 ആയി ഉയര്‍ന്നു. ഇതുവരെ 279,805 കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 7,918,187 പരിശോധനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.