< Back
Bahrain
മാംസ ഉല്‍പന്നങ്ങളുടെ വിലവര്‍ധന; ബഹ്‌റൈനില്‍ പരിശോധന കര്‍ശനമാക്കുന്നു
Bahrain

മാംസ ഉല്‍പന്നങ്ങളുടെ വിലവര്‍ധന; ബഹ്‌റൈനില്‍ പരിശോധന കര്‍ശനമാക്കുന്നു

Web Desk
|
5 July 2022 10:12 AM IST

ചിക്കന്‍ അടക്കമുള്ള മാംസ ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധനയുണ്ടായതായി സാമൂഹിക മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ബഹ്‌റൈന്‍ വാണിജ്യ, വ്യവസായ മന്ത്രാലയം പരിശോധന കര്‍ശനമാക്കി.

മാര്‍ക്കറ്റില്‍ ഇറച്ചിക്കും ഫ്രഷ് ചിക്കനും വലിയ ഡിമാന്റാണുള്ളത്. അന്യായ വില വര്‍ധന അംഗീകരിക്കാനാവില്ല. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധനയും തടയും. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും അതിന് മറവിലുള്ള അന്യായ വിലവര്‍ധനയുമെല്ലാം ഒഴിവാക്കാനാവശ്യമായ മുഴുവന്‍ നടപടികളും എടുക്കുമെന്നും മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ഷന്‍ മേധാവി അബ്ദുല്‍ അസീസ് അല്‍ അശ്‌റഫ് വ്യക്തമാക്കി.

Similar Posts