< Back
Bahrain
India expresses solidarity with Bahrain; Modi speaks to King Hamad over phone
Bahrain

ബഹ്‌റൈന് ഐക്യദാർഢ്യവുമായി ഇന്ത്യ; ഹമദ് രാജാവുമായി ഫോണിൽ സംസാരിച്ച് മോദി

Web Desk
|
2 March 2026 8:31 PM IST

ബഹ്റൈന് ഐക്യദാർഢ്യവുമായി അമേരിക്കയും റഷ്യയും ഫലസ്തീനും രം​ഗത്തെത്തി

മനാമ: ബഹ്‌റൈന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ ആൽ ഖലീഫയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം ബഹ്റൈന് ഐക്യദാർഢ്യവുമായി അമേരിക്കയും റഷ്യയും ഫലസ്തീനും രം​ഗത്തെത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി ഫോണിൽ സംസാരിച്ചാണ് ഐക്യദാർഢ്യമറിയിച്ചത്.

Similar Posts