< Back
Bahrain

Bahrain
ഇന്ത്യൻ അംബാസഡർ ബഹ്റൈന് വാണിജ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
|6 Jan 2022 5:17 PM IST
ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ബഹ്റൈന് വാണിജ്യ, വ്യവസായ, വിനോദസഞ്ചാര വകുപ്പ് മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ വിപുലപ്പെടുത്തുന്നതിനെക്കുറിച്ച് മന്ത്രി പ്രതിപാദിച്ചു. ബഹ്റൈനിലെ ആകർഷകമായ നിക്ഷേപസൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. പൊതുതാൽപര്യമുള്ള മറ്റു നിരവധി കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.