< Back
Bahrain

Bahrain
ഇന്ത്യൻ അംബാസഡർ എം.ആർ.എ സി.ഇ.ഒയുമായി കൂടിക്കാഴ്ച നടത്തി
|5 Jun 2023 3:28 PM IST
ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ എൽ.എം.ആർ.എ ചീഫ് എക്‌സിക്യൂട്ടീവ് നൗഫ് അബ്ദുറഹ്മാൻ ജംഷീറുമായി കൂടിക്കാഴ്ച നടത്തി.
ബഹ്‌റൈനിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന അംബാസഡർ ബഹ്‌റൈനും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെ ജംഷീർ പ്രകീർത്തിച്ചു.
ബഹ്‌റൈനിലെ തൊഴിൽ നിയമങ്ങളെ കുറിച്ച് ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ ബോധവൽക്കരണം ശക്തമാക്കാനും അംബാസഡർ ശ്രമിച്ചിട്ടുണ്ട്. രാജ്യത്തിൻറെ പുരോഗതിയിലും വളർച്ചയിലും ഇന്ത്യൻ പ്രവാസി സമൂഹം നൽകിക്കൊണ്ടിരിക്കുന്ന പങ്കിനെയും അവർ എടുത്തു പറഞ്ഞു.
തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് അംബാസഡർ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ് ബഹ്‌റൈനിലെ സേവനകാലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.