< Back
Bahrain

Bahrain
ഇന്ത്യൻ അംബാസഡർ ബഹ്‌റൈൻ എണ്ണ-പരിസ്ഥിതികാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
|1 Sept 2022 12:02 PM IST
ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ എണ്ണ-പരിസ്ഥിതി കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈനയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും ബഹ്‌റൈനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെടാൻ അംബാസഡർക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിക്കുകയും ചെയ്തു.
എണ്ണ, പരിസ്ഥിതി മേഖലയിൽ പരസ്പരം സഹകരിക്കുന്നതിനും നിക്ഷേപ സംരംഭങ്ങൾ ശക്തമാക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി. പുതുതായി ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ മന്ത്രിക്ക് സാധ്യമാകട്ടെയെന്ന് അംബാസഡർ ആശംസിച്ചു.