< Back
Bahrain

Bahrain
നിയമ ലംഘകരെ കണ്ടെത്താൻ ബഹ്റൈനിൽ പരിശോധന
|6 Feb 2022 5:42 PM IST
അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഒഴിവാക്കുന്നതിന് വിവിധ പ്രദേശങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ
ബഹ്റൈനിലെ മുഹറഖിൽ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ കീഴിൽ പരിശോധന നടന്നു. അനധികൃത വിദേശ തൊഴിലാളികളെ കണ്ടെത്തുന്നതിനാണ് മുഹറഖ് ഗവർണറേറ്റ് പരിധിയിൽ എൽ.എം.ആർ.എ യുടെ നേതൃത്വത്തിൽ പരിശോധന നടന്നത്.
നാഷണാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്‍റ് അഫയേഴ്സ് അതോറിറ്റി, വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ വിവിധ തൊഴിലിടങ്ങളിൽ പരിശോധന നടത്തി. എൽ.എം.ആർ.എ നിയമം, താമസ വിസ നിയമം എന്നിവ ലംഘിച്ചവരെ പിടികൂടുകയും നിയമ നടപടികൾക്ക് വിധേയമാക്കുന്നതിന്‍റെ ഭാഗമായി റിമാന്‍റ് ചെയ്യുകയും ചെയ്തു.
അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഒഴിവാക്കുന്നതിന് വിവിധ പ്രദേശങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.