< Back
Bahrain

Bahrain
ബഹ്‌റൈനിലെ ലേബർ ക്യാമ്പുകളിൽ പരിശോധന
|4 Oct 2022 4:44 PM IST
ബഹ്‌റൈനിൽ ഉത്തര മേഖല പൊലീസ് ഡയരക്ടറേറ്റ് വിവിധ സർക്കാർ അതോറിറ്റികളുമായി സഹകരിച്ച് ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തി. ആരോഗ്യ മന്ത്രാലയം, വൈദ്യുതി, ജല മന്ത്രാലയം, ഉത്തര ഗവർണറേറ്റ്, ഉത്തര മേഖല മുനിസിപ്പൽ കൗൺസിൽ, സിവിൽ ഡിഫൻസ് വിഭാഗം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
നിയമലംഘനങ്ങൾ കണ്ടെത്താനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമായിരുന്നു പരിശോധന. നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. പൊതുസുരക്ഷയുടെ ഭാഗമായി വിവിധയിടങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.