< Back
Bahrain

Bahrain
ബഹ്‌റൈനില്‍ അനധികൃത വിദേശ തൊഴിലാളികളെ കണ്ടെത്തുന്നതിനായി പരിശോധന നടത്തി
|13 Jun 2022 8:12 PM IST
ബഹ്‌റൈനില്‍ അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റെസിഡന്റ് അഫയേഴ്‌സ് അതോറിറ്റി, മുഹറഖ് പൊലീസ് ഡയരക്ടറേറ്റുമായി സഹകരിച്ച് മുഹറഖിലെ വിവിധ തൊഴിലിടങ്ങളില്‍ പരിശോധന നടത്തി.
താമസ നിയമം ലംഘിച്ച ഏതാനും പേര്‍ പിടിയിലാവുകയും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. താമസ, തൊഴില്‍ നിയമം ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.