< Back
Bahrain
ഈസ ടൗൺ പാർക്ക് ഉദ്ഘാടനം ചെയ്തു
Bahrain

ഈസ ടൗൺ പാർക്ക് ഉദ്ഘാടനം ചെയ്തു

Web Desk
|
17 Feb 2023 6:45 AM IST

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഈസ ടൗൺ ാർക്ക് ബഹ്‌റൈനിലെ ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ ഭാരവാഹികൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ഡയരക്ടർ ആസിം അബ്ദുല്ലത്തീഫ്, മുനിസിപ്പൽ ചെയർമാൻ അബ്ദുല്ല ഇബ്രാഹിം അബ്ദുല്ലത്തീഫ്, ഒന്നാം മണ്ഡലത്തിലെ മുനിസിപ്പൽ അംഗം അബ്ദുല്ല സാലിഹ് ദറാജ്, സർവീസ് ആന്റ് റിസർച്ച് വിഭാഗം മേധാവി മുഹമ്മദ് അൽ നുഐമി എന്നിവരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

നവീകരണ, വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ 5941 ചതുരശ്ര മീറ്ററിലുള്ള പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതിൽ ഏറെ സന്തോഷമുള്ളതായി മുനിസിപ്പൽ ഡയരക്ടർ ആസിം അബ്ദുല്ലത്തീഫ് അബ്ദുല്ല വ്യക്തമാക്കി.

പാർക്കിലാവശ്യമായ അനുബന്ധ സൗകര്യങ്ങൾ വർധിപ്പിക്കുകയും നവീകരിക്കുകയും ചെയ്തു. കുട്ടികൾക്കും കുടുംബങ്ങൾക്കും ഉല്ലസിക്കുന്നതിനുള്ള കേന്ദ്രമായി ഇത് മാറുമെന്നാണ് പ്രതീക്ഷ. കുട്ടികൾക്ക് പ്രത്യേക കളി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വാക് വേ, കളിസ്ഥലം, ഹരിത മേഖല തുടങ്ങിയ വൈവിധ്യങ്ങളാണ് പാർക്കിലുള്ളത്.

Similar Posts