< Back
Bahrain
ജോർഡൻ പ്രധാനമന്ത്രിയും സംഘവും ബഹ്‌റൈനിലെത്തി
Bahrain

ജോർഡൻ പ്രധാനമന്ത്രിയും സംഘവും ബഹ്‌റൈനിലെത്തി

Web Desk
|
6 Jan 2023 7:57 AM IST

ജോർഡൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ബഷർ ഹാനി അൽ ഖസാവനയുടെ നേതൃത്വത്തിലുള്ള സംഘം ബഹ്‌റൈനിൽ സന്ദർശനത്തിനെത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയത്.

ബഹ്‌റൈൻ-ജോർഡൻ സംയുക്ത ഉന്നതാധികാര സമിതിയുടെ അഞ്ചാമത് യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബഷർ ഹാനിയെയും സംഘത്തെയും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, മന്ത്രിസഭകാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാലികി, മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നാഇ, ബഹ്‌റൈനിലെ ജോർഡൻ അംബാസഡർ റാമി സാലിഹ് അൽ വരീകാത് അൽ അദ്‌വാൻ, ജോർഡനിലെ ബഹ്‌റൈൻ അംബാസഡർ അഹ്മദ് യൂസുഫ് അൽ റുവൈഇ, ബി.ഡി.എഫിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

Similar Posts