< Back
Bahrain
ബഹ്റൈനിൽ ജസ്റ്റിൻ ബീബറിന്റെ പരിപാടി മാറ്റിവെച്ചു
Bahrain

ബഹ്റൈനിൽ ജസ്റ്റിൻ ബീബറിന്റെ പരിപാടി മാറ്റിവെച്ചു

Web Desk
|
20 Sept 2022 4:32 PM IST

ബഹ്റൈനിൽ ഒക്ടോബർ അഞ്ചിന് നടത്താനിരുന്ന ജസ്റ്റിൻ ബീബറിന്റെ പരിപാടി മാറ്റിവെച്ചതായി അൽ ദാന തീയേറ്റർ ഭാരവാഹികൾ അറിയിച്ചു. നിലവിലെ അദ്ദേഹത്തിന്റെ അസുഖം മൂലമാണ് പരിപാടി മാറ്റിവെച്ചിരിക്കുന്നത്.

കഴിഞ്ഞയ ജൂണിലാണ് അമേരിക്കൻ ഗായകൻ തന്റെ രോഗവിവരം പുറത്തുവിട്ടത്. പല സംഗീത പരിപാടികളിൽ നിന്നും വിട്ടു നിൽക്കുന്നത് എന്താണെന്ന ആരാധകരുടെ ചോദ്യത്തിനുത്തരമായാണ് തന്റെ അപൂർവ രോഗത്തെക്കുറിച്ച് അദ്ദേഹം അന്ന് വെളിപ്പെടുത്തിയത്. റാംസെ ഹണ്ട് സിൻഡ്രം എന്ന അസുഖമാണ് ബീബറിനെ ബാധിച്ചിരുന്നത്. ഇപ്പോൾ അൽപം സുഖംപ്രാപിച്ചതായാണ് ലഭിക്കുന്ന വിവരം.




Similar Posts