< Back
Bahrain

Bahrain
കെ.സി.എ ബഹ്റൈൻ വീട് നിർമിച്ച് നൽകി
|25 Jan 2022 8:34 PM IST
ബഹ്റൈനിലെ കേരള കത്തോലിക്കാ അസോസിയേഷൻ (കെ.സി.എ) കേരളത്തിൽ നിർധന കുടുംബത്തിന് വീട് നിർമിച്ച് നൽകി. സുവർണ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വീട് നിർമിച്ചത്. അങ്കമാലി എം.എൽ.എ റോജി എം. ജോൺ താക്കോൽദാനം നിർവഹിച്ചു.
അങ്കമാലിയിലെ നസ്രത്ത് ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വിട്ടുനൽകിയ ഭൂമിയിൽ ഇന്ത്യൻ ഡിലൈറ്റ് സാരഥി ആൻറണി റോഷെന്റ സഹായത്തോടെയാണ് വീട് പണികഴിപ്പിച്ചത്. കെ.സി.എ പ്രസിഡന്റ് റോയ് സി. ആൻറണി അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് സ്വാഗതം പറഞ്ഞു.