< Back
Bahrain
കേരള യുനൈറ്റഡ്‌ ചാമ്പ്യൻസ് കപ്പ്; ഗോസി സ്‌ട്രൈക്കേഴ്സിന് വിജയം
Bahrain

കേരള യുനൈറ്റഡ്‌ ചാമ്പ്യൻസ് കപ്പ്; ഗോസി സ്‌ട്രൈക്കേഴ്സിന് വിജയം

Web Desk
|
5 April 2022 7:35 PM IST

കേരള യുനൈറ്റഡ് ഫുട്ബാൾ ക്ലബ് ബഹ്റൈനിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്‍റിൽ ഗോസി സ്‌ട്രൈക്കേഴ്‌സ് വിജയികളായി. ഫൈനലിൽ ജിദാലി എഫ്.സിയെ നിഹാൽ നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.

കേരള ഫുട്ബാളേഴ്സ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 16 ടീമുകളെ പങ്കെടുപ്പിച്ച് അൽ ശബാബ് ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിച്ചത്. ഒന്നാം സെമി ഫൈനലിൽ ജിദാലി എഫ്.സി അദ്‌ലിയ എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഫൈനലിന് യോഗ്യത നേടി.

രണ്ടാം സെമിയിൽ ഈഗിൾസ് എഫ്.സിയെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് ഗോസി സ്ട്രൈക്കേഴ്സ് ഫൈനലിൽ എത്തിയത്. ടൂർണമെന്‍റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗോസി സ്ട്രൈക്കേഴ്സിന്റെ ഹിജാസ് പ്ലയർ ഓഫ് ദി ടൂർണമെന്‍റ് അവാർഡിന് അർഹനായി. ഗോൾ കീപ്പർ ശ്രീജിത്ത് മികച്ച ഗോൾ കീപ്പറിനുള്ള അവാർഡും കരസ്ഥമാക്കി. മികച്ച ഡിഫൻഡറായി ജിദാലി എഫ്.സിയുടെ മുസ്തഫ, ടോപ് സ്കോററായി ഈഗ്ൾസ് എഫ്.സി യുടെ അക്ഷയ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

Similar Posts