< Back
Bahrain

Bahrain
സൗദി ദേശീയദിനത്തിൽ സൽമാൻ രാജാവിന് ആശംസ നേർന്ന് ഹമദ് രാജാവ്
|24 Sept 2023 9:54 PM IST
സൗദി അറേബ്യയുടെ ദേശീയദിനത്തിൽ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്, ഹമദ് രാജാവ് ആശംസകൾ അറിയിച്ചു. സൽമാൻ രാജാവിന് ആരോഗ്യവും സന്തോഷവും ദീർഘായുസ്സും ഉണ്ടാകട്ടെ എന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സൗദി ജനതക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരട്ടെ എന്നും ഹമദ് രാജാവ് ആശംസിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ദൃഢമായ സാഹോദര്യബന്ധത്തിൽ രാജാവ് അഭിമാനം പ്രകടിപ്പിച്ചു. സൗദി അറേബ്യയുമായുള്ള സഹകരണവും സംയുക്ത പ്രവർത്തനവും ശക്തിപ്പെടുത്താനുള്ള ബഹ്‌റൈന്റെ നിരന്തരമായ താൽപര്യവും ഹമദ് രാജാവ് വ്യക്തമാക്കി.