< Back
Bahrain

Bahrain
ഫലസ്തീൻ ജനതക്ക് അടിയന്തര സഹായമെത്തിക്കാൻ ഹമദ് രാജാവിന്റെ നിർദേശം
|13 Oct 2023 4:38 PM IST
ഫലസ്തീൻ ജനതക്ക് അടിയന്തര മാനുഷിക സഹായങ്ങൾ എത്തിക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർദേശം നൽകി.
യുദ്ധസാഹചര്യത്തിൽ ഫലസ്തീൻ ജനത നേരിടുന്ന ദുരിത സാഹചര്യം കണക്കിലെടുത്താണ് നിർദേശം. ഫലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി വഴിയാണ് സഹായം എത്തിച്ചു നൽകുന്നത്.